ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം; മരണം രണ്ടായി
ബൈക്ക് യാത്രികനായ കയിലിയാട് പാലനൂര്‍ പറമ്പില്‍ മാധവന്‍ മകന്‍ മനീഷ് (21) ആണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.
ചെര്‍പ്പുളശ്ശേരി: പാലക്കാട് പെരിന്തല്‍മണ്ണ സംസ്ഥാന പാതയില്‍ ചെര്‍പ്പുളശ്ശേരിക്കടുത്ത് മാങ്ങോട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ബൈക്ക് യാത്രികനായ കയിലിയാട് പാലനൂര്‍ പറമ്പില്‍ മാധവന്‍ മകന്‍ മനീഷ് (21) ആണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്. ജൂണ്‍ 27 നുണ്ടായ അപകടത്തില്‍ ബൈക്കില്‍ മനീഷിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ചളവറ തറയത്തൊടി പരേതനായ രാധാകൃഷണന്‍ മകന്‍ രമേശ് (26) അന്ന് തന്നെ മരണപ്പെട്ടിരുന്നു. ഇന്ന് മരണപ്പെട്ട മനീഷ് ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാലക്കാട്ട് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോയിരുന്ന ലോറിയും, എതിര്‍ ഭാഗത്ത് നിന്നും യാത്ര ചെയ്തിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.