ഹൈദരാബാദ്: ഓണ്‍ലൈന്‍ ഗെയിം കളിച്ചുണ്ടായ സാമ്പത്തിക നഷ്ടത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. സൂററാം സ്വദേശിയായ രവീന്ദര്‍ (24) ആണ് ബന്ധുവിന്റെ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിത്.
സംഭവസ്ഥലത്ത് നിന്ന് യുവാവിന്റെ സെല്‍ഫിയെടുത്ത മൊബൈല്‍ ഫോണ്‍ പോലിസ് കണ്ടെടുത്തു. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിലൂടെ തനിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി യുവാവ് പറയുന്നുണ്ട്. എന്നാല്‍ നഷ്ടപ്പെട്ട തുകയുടെ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പോലിസ് പറഞ്ഞു.