കോട്ടയം: പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ഞീഴൂര്‍ സ്വദേശി സ്റ്റീഫന്‍ ചാണ്ടി(51)യാണ് മരിച്ചത്. കടുത്തുരുത്തി പോലിസ് സ്‌റ്റേഷനിലാണ് സംഭവം. സ്വത്ത് തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു സ്റ്റീഫന്‍ . എന്നാല്‍ അല്‍പസമയത്തിനകം കുഴഞ്ഞുവീഴുകയായിരുന്നു.
ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. എന്നാല്‍ എസ്എച്ച്ഒ കയര്‍ത്തുസംസാരിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.