വ്യാജ സ്വര്‍ണ്ണം പണയം വെച്ച് ഒരു ലക്ഷം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

Update: 2021-12-15 16:56 GMT

ചെര്‍പ്പുളശ്ശേരി: വ്യാജ സ്വര്‍ണ്ണം പണയം വെച്ച് ഒരു ലക്ഷം തട്ടിയ കേസില്‍ ഒരാളെ ചെര്‍പ്പുളശ്ശേരി പോലിസ് അറസ്റ്റ് ചെയ്തു. കീഴൂര്‍ എരഞ്ഞി കളം വീട്ടില്‍ അയ്യപ്പന്‍ മകന്‍ രാധാകൃഷ്ണ(35)നെയാണ് അറസ്റ്റ് ചെയ്തത്.

ചെര്‍പ്പുളശ്ശേരി വികാസ് മണി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിലാണ് വ്യാജസ്വര്‍ണം പണയം വച്ച് ഒരു ലക്ഷം രൂപ തട്ടിയത്. പണയം വെച്ച സ്വര്‍ണ്ണം റീ അെ്രെപസിംഗ് നടത്തിയപ്പോഴാണ് സ്വര്‍ണ്ണം വ്യാജമാണെന്ന് ധനകാര്യ സ്ഥാപനത്തിലുള്ളവര്‍ മനസ്സിലാക്കിയത്.

മുന്‍ ആര്‍എസ്എസ്,ശിവസേന പ്രവര്‍ത്തകനായിയിരുന്ന ഇയാള്‍ എസ്ഡിപിഐ നേതാവായിരുന്ന വാണിയംകുളത്തെ ഖാജാ ഹുസൈനെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.