മീന്‍പിടിക്കുന്നതിനിടെ വയോധികനെ കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Update: 2025-10-10 08:43 GMT

മലപ്പുറം: മീന്‍പിടിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ വയോധികനെ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസല്‍മാനാണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ ചെറായി കെട്ടുങ്ങലിലാണ് സംഭവം.

ചെറായി സ്വദേശി കുഞ്ഞാലി(70)യെയാണ് വാക്കുതര്‍ക്കത്തിനിടയില്‍ സല്‍മാന്‍ പുഴയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കേസെടുത്ത് പോലിസ് പ്രതിയെ പിടികൂടി.

Tags: