കെ ടി ജലീലിനെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍
വളാഞ്ചേരി: മുന്‍ മന്ത്രി ഡോ. കെ ടി ജലീലിനെ വാഹനമിടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആളെ വളാഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയെയാണ് വളാഞ്ചേരി എസ് ഐ സി അഷ്‌റഫ് അറസ്റ്റ് ചെയ്തത്.
പെട്ടെന്നുള്ള ദേഷ്യത്തില്‍ ഹംസ വാട്‌സ്ആപ്പ് സന്ദേശം അയക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ചോദ്യം ചെയ്യലിനു ശേഷം ഹംസയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
''എടാ ജലീലേ, നീയൊക്കെ ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നത് എന്ന് ഓര്‍ക്കണം. നല്ലോണം ശ്രദ്ധിച്ചോ. നിന്റെയീ സിപിഎമ്മിന്റെ കൂടെ നിന്നുള്ള പറച്ചിലുണ്ടല്ലോ, അതൊക്കെ നീ കരുതിവച്ചോ. നമ്മളൊക്കെ യാത്ര ചെയ്യുന്നവരാണ്. ബ്രേക്ക് ഒന്ന് ഇതായാല്‍ മതി. നല്ലോണം ഓര്‍മ വെച്ചോ, അന്റെ തറവാട് മാന്തും. നല്ലോണം ഓര്‍മവച്ചോ, നീയൊക്കെ വണ്ടീലൊക്കെ യാത്ര ചെയ്യുന്നതല്ലേ, അവിടേം ഇവിടേയൊക്കെ തെണ്ടി നടക്കുന്നോനാണ്. ഇന്നത്തെ ഡേറ്റും എണ്ണി വച്ചോ. ഇതാരാ പറയുന്നേന്ന് അറിയാവോ, ഹംസ. ഇപ്പോഴത്തെ സമയവും നീ എഴുതി വെച്ചോ''-എന്നായിരുന്നു ഭീഷണി സന്ദേശം.
മുസ് ലിം ലീഗിനെതിരേ കെ ടി ജലീല്‍ തിരിഞ്ഞതാണ് ഹംസയെ പ്രകോപിച്ചത്.