കോഴിക്കോട്: പൊറോട്ട വില്‍പ്പനയുടെ മറവില്‍ എംഡിഎംഎ വിതരണം നടത്തിയ യുവാവ് പിടിയില്‍. ഫ്രാന്‍സിസ് റോഡ് സ്വദേശി കെ ടി അഫാമിനെയാണ് 30 ഗ്രാം എംഡിഎംഎയുമായി ഡാന്‍സാഫ് സംഘവും പോലിസും ചേര്‍ന്ന് വീട്ടില്‍ നിന്നു പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. അഫാം വീട്ടില്‍ പൊറോട്ട തയ്യാറാക്കി വില്‍പ്പന നടത്തുകയായിരുന്നു. അതിനൊപ്പമാണ് എംഡിഎംഎയും വില്‍പ്പന നടത്തിയിരുന്നത്.