പാലിയേറ്റീവ് ക്ലിനിക്കുകളുടെ സംഭാവനപ്പെട്ടി മോഷ്ടിക്കുന്നയാള്‍ പിടിയില്‍
ഇന്നു രാവിലെ മലപ്പുറം കോട്ടപ്പടിയിലെ ചിക്കന്‍സ്റ്റാളില്‍ നിന്ന ഇയാളെ ഓട്ടോഡ്രൈവര്‍മാരാണ് തിരിച്ചറിഞ്ഞത്.
ദിവസങ്ങള്‍ക്കു മുന്‍പ് കോട്ടപ്പടിയിലെ ഒരു ചിക്കന്‍ സ്റ്റാളില്‍ നിന്നും ഇയാള്‍ മലപ്പുറം പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ സംഭാവനപ്പെട്ടി മോഷ്ടിച്ചിരുന്നു. ഇത് സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞത് പിന്നീട് വ്യാപകമായി പ്രചരിക്കപ്പെട്ടു. ഇന്നു രാവിലെ മലപ്പുറം കോട്ടപ്പടിയിലെ ചിക്കന്‍സ്റ്റാളില്‍ നിന്ന ഇയാളെ ഓട്ടോഡ്രൈവര്‍മാരാണ് തിരിച്ചറിഞ്ഞത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഓട്ടോ തൊഴിലാളികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിയാനായത്.
പോലിസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറം എസ് ഐയുടെ നേതൃത്വത്തിലെത്തിയ സംഘം ബൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃശൂര്‍ ജില്ലക്കാരനായ ഈ പ്രതി തൃശൂരും മലപ്പുറം ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിരവധി പാലിയേറ്റീവ് ക്ലിക്കുകളുടെ സംഭാവനപ്പെട്ടി മോഷണക്കേസുകളിലെ പ്രതിയാണ് . മുന്‍പ് രാമനാട്ടുകര ബസ്റ്റാന്റിനു സമീപത്തെ കൂള്‍ബാറില്‍ നിന്നും പാലിയേറ്റീവ് ക്ലിനിക്കിന്റെ സംഭാവനപ്പെട്ടി മോഷ്ടിക്കപ്പെട്ടിരുന്നു. കൂടുതലാളുകള്‍ സംഭവം കേട്ടറിഞ്ഞ് പരാതികളുമായി മലപ്പുറം സ്‌റ്റേഷനില്‍ എത്തുന്നുണ്ട്
