കാമുകിയുമായുള്ള വിവാഹം; ബന്ധുവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച പ്രതി അറസ്റ്റില്‍

Update: 2025-10-11 11:27 GMT

ബെംഗളൂരു: പ്രണയവിവാഹത്തിനായി പണം കണ്ടെത്താന്‍ ബന്ധുവിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍. കര്‍ണാടക സ്വദേശി ശ്രേയസ് (22) ആണ് അറസ്റ്റിലായത്. 47 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവുമാണ് ഇയാള്‍ ബന്ധുവിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചത്.

നാലുവര്‍ഷമായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന ശ്രേയസ്, വിവാഹം തീരുമാനിച്ചെങ്കിലും കൈയില്‍ ആവശ്യമായ പണമില്ലാതിരുന്നത് തലവേദനയായിരുന്നു. ഇതോടെ ബന്ധുവും ജോലി ചെയ്തിരുന്ന കടയുടമയുമായ ഹരീഷിന്റെ വീട്ടില്‍ കവര്‍ച്ച നടത്താനുള്ള നീക്കത്തിലായിരുന്നു.

സെപ്റ്റംബര്‍ 15നാണ് ശ്രേയസ് ഹരീഷിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും മോഷ്ടിച്ചത്. വീട്ടുടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹെബ്ബഗോഡി പോലിസ് അന്വേഷണം ആരംഭിച്ചത്. ശ്രേയസിനെ അറസ്റ്റുചെയ്ത പോലിസ് ഇയാളില്‍നിന്ന് 416 ഗ്രാം സ്വര്‍ണവും 3.46 ലക്ഷം രൂപയും കണ്ടെടുത്തു. ഇവയ്ക്ക് ആകെ 47 ലക്ഷത്തോളം രൂപ വിലമതിക്കും.

Tags: