പെരിന്തല്‍മണ്ണ: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ യുവാവ് പിടിയില്‍. അരക്കുപറമ്പ് ഇബ്രാഹിംപടി സ്വദേശി ചേരിക്കല്ലന്‍ മുന്‍ഷാദിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്. വാക്കുതര്‍ക്കത്തിനിടെയാണ് സംഭവമുണ്ടായത്.
ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ഷഫ്ന (25) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അരക്കുപറമ്പിലെ ഇവരുടെ താമസസ്ഥലത്ത് സംഭവം നടന്നത്.