മമ്പുറം ഖത്തീബ് വി പി അബ്ദുല്ലക്കോയ തങ്ങള്‍ ഫൈസി നിര്യാതനായി

Update: 2021-06-12 17:02 GMT

തിരൂരങ്ങാടി: മമ്പുറം മഹല്ല് ഖത്തീബും അസിസ്റ്റന്റ് ഖാദിയുമായ വി പി അബ്ദുല്ലക്കോയ തങ്ങള്‍ ഫൈസി (67) നിര്യാതനായി. മമ്പുറത്തെ വ്യാഴാഴ്ച സ്വലാത്തിന് നേതൃത്വം നല്‍കിയിരുന്നത് ഇദ്ദേഹമായിരുന്നു. ചേറൂര്‍, പാലത്തിങ്ങല്‍, കിളിനക്കോട്, കാസര്‍ഗോഡ് വെള്ളങ്കയം എന്നീ പള്ളികളില്‍ ജോലി ചെയ്തിട്ടുണ്ട്.

പരേതരായ വലിയപീടിയേക്കല്‍ ഇമ്പിച്ചിക്കോയ തങ്ങളുടെയും കുഞ്ഞി ബീവിയുടേയും മകനാണ്. ഭാര്യ: സൈനബ ബീവി തലശ്ശേരി. മക്കള്‍: ഷഫീഖ് തങ്ങള്‍, സൗദാബി ബീവി, ഷഹര്‍ബാന്‍ ബീവി. മരുമക്കള്‍: സൈബുന്നിസ, അബ്ദുല്ലക്കോയ തങ്ങള്‍ സഖാഫി, ആബിദ് തങ്ങള്‍ ബദരി. ഖബറടക്കം ഞായറാഴ്ച്ച് മമ്പുറം ഖബര്‍സ്ഥാനില്‍

Tags:    

Similar News