പൗരത്വ ഭേദഗതി നിയമത്തിനെതിരേ വടക്ക് കിഴക്ക് സംസ്ഥാനങ്ങളോട് പ്രമേയം പാസാക്കാന്‍ ആഹ്വാനം ചെയ്ത് മമത ബാനര്‍ജി

Update: 2020-01-20 11:01 GMT

കൊല്‍ക്കൊത്ത: വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ നിയമസഭകളോട് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസാക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആഹ്വാനം ചെയ്തു. പൗരത്വ പട്ടികയുടെ കാര്യത്തില്‍ ബിജെപി ഇതര, പ്രതിപക്ഷ സര്‍ക്കാരുകള്‍ കൃത്യമായ നിലപാടെടുക്കണം. പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്തെങ്കിലും തുടര്‍നടപടികള്‍ കൈകൊള്ളും മുമ്പ് ഗൗരവമായി ആലോചിക്കാനും പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രമേയം പാസ്സാക്കാനും അവര്‍ അഭ്യര്‍ത്ഥിച്ചു.

ജനങ്ങളോട് ധിക്കാരത്തോടെ പെരുമാറുന്ന ബിജെപി നേതാക്കളെ മമത വിമര്‍ശിച്ചു. ജനങ്ങള്‍ നിയമത്തില്‍ അപകടം കാണുന്നതുകൊണ്ടാണ് വിമര്‍ശിക്കുന്നത്. അവരോട് ധിക്കാരം കാണിക്കുന്നത് മോശമാണ്. ഞങ്ങള്‍ ഒരു പ്രമേയം പൗരത്വ ഭേദഗതി നിയമത്തിനെതിരേ പാസ്സാക്കും. എല്ലാവരും അംഗീകരിക്കുകയാണെങ്കില്‍ കൊല്‍ക്കൊത്തയില്‍ പ്രതിപക്ഷങ്ങളുടെ ഒരു യോഗം വിളിച്ചചേര്‍ക്കും. ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ നിന്ന് ദേശീയ പൗരത്വ പട്ടികയെ അനുകൂലിക്കുന്ന നിബന്ധനകള്‍ എടുത്തുമാറ്റണം-അവര്‍ അഭിപ്രായപ്പെട്ടു.  

Tags:    

Similar News