ആരോഗ്യ പദ്ധതിയുടെ കാര്‍ഡ് വാങ്ങാന്‍ വരി നിന്ന് മമതാ ബാനര്‍ജി

Update: 2021-01-05 19:27 GMT

കൊല്‍ക്കത്ത: കൊല്‍ക്കത്ത സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യ പദ്ധതിയായ 'സ്വാസ്ഥ്യ സാഥി' യുടെ കാര്‍ഡ് വാങ്ങാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും. കാളീഘട്ട് പ്രദേശത്തെ കാര്‍ഡ് വിതരണ കേന്ദ്രത്തിലാണ് അവര്‍ മറ്റുള്ളവര്‍ക്കൊപ്പം ക്യൂവില്‍ നിന്നത്. സംസ്ഥാന മുഖ്യമന്ത്രി സാധാരണക്കാര്‍ക്കൊപ്പം കാര്‍ഡ് വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്ന ചിത്രം വൈറലായി. തന്റെ വസതിക്കടുത്ത കേന്ദ്രത്തില്‍ സംസ്ഥാന നഗരകാര്യ വികസന മന്ത്രി ഫിര്‍ഹാദ് ഹക്കീമിനൊപ്പമാണ് മമത കാര്‍ഡ് വാങ്ങാനെത്തിയത്.

പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ സാധാരണക്കാരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന 'ദുആരെ സര്‍ക്കാര്‍ ' പദ്ധതിയുടെ ഭാഗമായാണ് സ്വാസ്ഥ്യ സാഥി കാര്‍ഡ് വിതരണം ചെയ്യുന്നത്.

Tags: