
മക്ക: ഹജ്ജ് കര്‍മങ്ങള്‍ക്കിടെ അവശതയനുഭവപ്പെട്ട്് മക്കയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലയാളി യുവതി മരിച്ചു. തിരുവനന്തപുരം നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശിനി ഫര്‍സാന (35) ആണ് മരിച്ചത്. മക്കയില്‍വച്ച് ശാരീരികമായി അവശതയിലാവുകയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഭര്‍ത്താവ് സഫീറിനോപ്പമാണ് ഹജ്ജിന് എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കും.