അബ്ബാസിയ: കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപത്തെ കല ഓഫീസിന് അടുത്തുള്ള താമസ സ്ഥലത്താണ് ഇന്ന് രാവിലെ എറണാകുളം സ്വദേശികളായ സൂരജ്, ഭാര്യ ശ്രീമതി ബിൻസി സൂരജ് എന്നിവരെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൂരജ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ ജാബർ ഹോസ്പിറ്റലിലെയും, ഭാര്യ ബിൻസി സൂരജ് കുവൈത്ത് ഡിഫൻസ്
ഹോസ്പിറ്റിലെയും സ്റ്റാഫ് നഴ്‌സുമാരായിരുന്നു. പോലീസ് സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ച് വരുന്നു. ഇവർ അടുത്ത് തന്നെ കുടുംബമായി ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യുവാൻ വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചിരുന്നതായി അറിയുന്നു. മൂത്ത മകളും ഇളയ മകനും നാട്ടിൽ ആയിരുന്നു. ഇവർ രണ്ട് പേരും അടുത്തിടെ നാട്ടിൽ പോയി വന്നതായിരുന്നു.