മലയാളി നഴ്സ് റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചു

Update: 2021-04-26 03:48 GMT

റിയാദ്: റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി നഴ്സ് വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. വാര്‍ഷികാവധി ഷാര്‍ജയിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെയാണ് അപകടം. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു.


ബുറൈദയില്‍ നിന്നു 150 കിലോമീറ്റര്‍ അകലെ ഖസിം റിയാദ് റോഡില്‍ അല്‍ ഖലീജിലാണ് അപകടം നടന്നത്. കാറില്‍ നിന്നു തെറിച്ചുവീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. മൃതദേഹം അല്‍ ഖസിം റോഡില്‍ എക്സിറ്റ് 11ലെ അല്‍ തുമൈര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.




Tags: