ബെംഗളൂരുവിലെ ആശുപത്രിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍; അധികൃതരുടെ പീഡനം കാരണമെന്ന് ബന്ധുക്കള്‍

Update: 2020-08-17 06:20 GMT

കൊല്ലം: മലയാളി നഴ്സിനെ ബെംഗളുരുവിലെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരുവിലെ സാഖ്റ വേള്‍ഡ് ആശുപത്രിയില്‍ നഴ്സായ കൊല്ലം എഴുകോണ്‍ എടക്കാട് ഐശ്വര്യയില്‍ ശശിധരന്റെ മകന്‍ അതുല്‍ ശശിധരനാണ് മരിച്ചത്. അതേസമയം, ആശുപത്രി അധികൃതരുടെ പീഡനം കാരണമാണ് അതുല്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇക്കഴിഞ്ഞ വെളളിയാഴ്ച രാവിലെ ജോലിക്കെത്തിയ അതുലിനെ 11.30ഓടെ കൊവിഡ് കെയര്‍ ഐസിയുവിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചത്.

    നഴ്സുമാരുടെ സംഘടനയില്‍ സജീവമായിരുന്ന അതുലിനോട് ആശുപത്രി അധികൃതര്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും അമിത ജോലി ഭാരം നല്‍കിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഹൃദയാഘാതം കരണം ശുചിമുറിയില്‍ കുഴഞ്ഞുവീണാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ ആദ്യം അറിയിച്ചതെന്നും പിന്നീടാണ് ആത്മഹത്യ ചെയ്തതായി പറഞ്ഞതെന്നു അതുലിന്റെ ബന്ധുക്കള്‍ ആരോപിച്ചു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍(ഐഎന്‍എ) കര്‍ണാടക ഘടകം പ്രാദേശിക പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.


Malayalee nurse dies at Bangalore hospital; Relatives accused torture by authorities


Similar News