ജലന്ധര്‍ രൂപതയില്‍ മലയാളി കന്യാസ്ത്രീയുടെ 'ആത്മഹത്യ'; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; പരാതിയുമായി കുടുംബം
ആലപ്പുഴ: നിരവധി വിവാദങ്ങള്‍ക്കുകേന്ദ്രമായ ജലന്ധര്‍ രൂപത വീണ്ടും വിവാദ കുരുക്കിലേക്ക്. രൂപതയുടെ കീഴിലുള്ള മഠത്തിലെ കന്യാസ്ത്രീയുടെ മരണമാണ് പുതിയ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍.
ചേര്‍ത്തല സ്വദേശിയായ ജോണ്‍ ഔസേഫിന്റെ മകള്‍ മേരി മേഴ്‌സിയാണ്(31) മരിച്ചത്. കത്തെഴുതി വച്ച് ആത്മഹത്യചെയ്‌തെന്നാണ് മഠം അധികാരികള്‍ പറയുന്നത്. ജലന്ധര്‍ പോലിസും അതേ നിലപാടിലാണ്.
എന്നാല്‍ തങ്ങളുടെ മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് പിതാവ് ജോണ്‍ ഔസേഫ് പറഞ്ഞു. വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തി സംഭവത്തിനു പിന്നിലെ രഹസ്യം പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് കുടുംബം ആലപ്പുഴ കലക്ടര്‍ക്ക് പരാതി നല്‍കി.
ജലന്ധര്‍ രൂപതയിലെ സാദിഖ് ഔവ്വര്‍ ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വന്റിലാണ് മേരി മേഴ്‌സി നാല് വര്‍ഷമായി പ്രവര്‍ത്തിച്ചിരിക്കുന്നത്.
മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
അമ്മ: കര്‍മിലി, സോഹദരന്‍ മാര്‍ട്ടിന്‍.