കുവൈത്തിലെ താമസസ്ഥലത്ത് മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Update: 2020-06-06 11:02 GMT

കുവൈത്ത്: കുവൈത്തിലെ താമസസ്ഥലത്ത് അമ്പതുകാരനായ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം സ്വദേശി മുഹമ്മദ് ഷാജിയാണ് ഇന്ന് പുലര്‍ച്ചെ 3 മണിക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അബ്ബാസിയായില്‍ ഗ്രോസറി ഷോപ്പ് നടത്തിവരികയാണ്.

പരേതനായ ഞാറക്കാട്ടില്‍ അലിയാര്‍ സുഹറ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാജി. ഭാര്യ ഷാഹിന, അന്ഫാല്‍, ഫിസാന്‍ എന്നീ രണ്ട് ആണ്‍ മക്കളാണ്. സഹോദരിമാര്‍ ഷീബ അസീസ് (കുവൈത്ത്) ഷീജ നസീര്‍ (പറവൂര്‍) ഷാനി നാസര്‍ (അബുദാബി). 

Similar News