ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

Update: 2020-07-05 17:39 GMT

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടെ മരണപ്പെട്ടു. ആലപ്പുഴ അരൂര്‍ വടുതല സ്വദേശി ഷിഹാബ് (50) ആണ് കൊവിഡ് ബാധിച്ച് ഒമാനിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ജൂണ്‍ 24നു കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹം ഐസലോഷനില്‍ ആയിരുന്നു, ശ്വാസതടസ്സത്തെ തുടര്‍ന്ന് ഖോബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.