കുവൈത്തില്‍ മലയാളി നിര്യാതനായി

Update: 2020-05-11 18:52 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നിര്യാതനായി. തിരുവനന്തപുരം പുത്തന്‍ തോപ്പ് വീട്ടില്‍ ആന്റണി പൗലോസ് (64) ആണ് അബ്ബാസിയയിലെ താമസസ്ഥലത്ത് മരണമടഞ്ഞത്. കഴിഞ്ഞ നാലു ദിവസമായി ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്ന ഇദ്ദേഹം ചികില്‍സ തേടാന്‍ ശ്രമിച്ചിരുന്നെങ്കിലും ആംബുലന്‍സ് സേവനം ലഭ്യമായിരുന്നില്ല. പിന്നീട് ഇന്നലെ വൈകീട്ട് റൂമില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. സാംകോ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഇതേ സ്ഥാപനത്തില്‍ കഴിഞ്ഞ 36 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ബെറ്റ്‌സി ആന്റണി. മകന്‍ അഷിന്‍ ആന്റണി. 

Tags: