മാലി ദ്വീപില്‍ കടലില്‍ വീണ് മലയാളി മരിച്ചു

Update: 2021-04-26 03:28 GMT

മാലി: മലപ്പുറം ചങ്ങരംകുളം എരമംഗലം പുറ്റയങ്ങാട്ടേല്‍ അബൂബക്കര്‍ ഹാജിയുടെ മകന്‍ ഹാശിം മാലി ദ്വീപിലെ ധഫ്യൂഷി ദ്വീപില്‍ കടലില്‍ വീണ് മരിച്ചു. 23 വയസ്സായിരുന്നു. സൗദിയിലേക്കുള്ള മടക്കയാത്രക്കായി മാലിയിലെത്തിയതായിരുന്നു. 

സൗദിയിലേക്കുള്ള തിരിച്ചുവരവിനായി ഏപ്രില്‍ 19നായിരുന്നു ഹാശിം മാലിയിലെത്തിയത്. മൃതദേഹം ശനിയാഴ്ചയോടെ പോലിസ് കണ്ടെടുത്തു. നിയമനടപടികള്‍ക്കുശേഷം നാട്ടിലെത്തിക്കും.