മലയാളി ബാലന്‍ ഫുജൈറയില്‍ മരിച്ചു

Update: 2020-07-05 18:54 GMT

ദുബയ്: ഫുജൈറ എമിനന്റ്‌സ് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഫഹദ് (12) ശ്വാസതടസത്തെ തുടര്‍ന്ന് നിര്യാതനായി. ഫുജൈറ നാഷനല്‍ ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് ചീഫ് അക്കൗണ്ടന്റ് മുഹമ്മദ് ഫാസിലിന്റെയും ഷാസ്മിന്റെയും മകനാണ്.

ശ്വാസ തടസത്തെ തുടര്‍ന്ന് ഫുജൈറ തുംബൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഫുജൈറ ഖബര്‍സ്ഥാനില്‍ നടത്തും.

സഹോദരങ്ങള്‍: ഫാഇസ്, മറിയം, ആയിഷ