മലയാള മനോരമ സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ റോയി ഫിലിപ്പ് അന്തരിച്ചു
പത്തനംതിട്ട: മലയാള മനോരമ പത്തനംതിട്ട സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ റോയി ഫിലിപ്പ് (58) അന്തരിച്ചു. മനോരമയില്‍ 35 വര്‍ഷം സേവനമനുഷ്ഠിച്ച റോയി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂനിറ്റുകളിലും പ്രവര്‍ത്തിച്ചു. പാലക്കാട് കോ ഓര്‍ഡിനേറ്റിങ് എഡിറ്ററുമായിരുന്നു. 1987ല്‍ മനോരമ പത്രാധിപ സമിതിയില്‍ ചേര്‍ന്നു. പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതനായ ടി സി ഫിലിപ്പോസിന്റെ മകനാണ്. കുമ്പളാംപൊയ്ക പുതുച്ചിറ ജോ വില്ലയില്‍ പി.ഇ. ഏബ്രഹാമിന്റെ മകള്‍ ജിജയാണു ഭാര്യ. മക്കള്‍: ആന്‍, ഫിലിപ്പ്. സംസ്‌കാരം പിന്നീട്.