തെരുവില്‍ അവശനായി കിടന്ന വയോധികനെ കുളിപ്പിച്ച് ആശുപത്രിയിലെത്തിച്ച് മലപ്പുറം പോലിസ്

Update: 2021-05-28 15:33 GMT

മലപ്പുറം: തെരുവില്‍ അവശനായി കിടന്ന വയോധികനെ കുളിപ്പിച്ച് ആശുപത്രിയിലെത്തിച്ച് മലപ്പുറം പോലിസ് മാതൃകയായി. മലപ്പുറം കോട്ടപ്പടിയില്‍ വയറിളക്കവും ഛര്‍ദിയും ബാധിച്ച് അവശനായി കിടന്നയാളെ ആണ് മലപ്പുറം സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സഹായിച്ചത്.

ഇദ്ദേഹത്തെ കൂടെ കൊണ്ടുപോയി കുളിപ്പിച്ച് വൃത്തിയാക്കിയ ശേഷം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ സഹായം നല്‍കുകയായിരുന്നു. അവിടെ നിന്നും മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

Tags: