മലപ്പുറം: മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി സ്വദേശിയും മലപ്പുറം മുനിസിപ്പല്‍ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുമായ പി പി മുഹമ്മദ് എന്ന കുഞ്ഞാന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ആലത്തൂര്‍ പടി മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും എം. എം. ഇ. ടി ട്രസ്റ്റ് സെക്രട്ടറിയുമാണ്.
10 വര്‍ഷം മലപ്പുറം നഗരസഭ കൗണ്‍സിലറും നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മേല്‍മുറി എം. എം. ഇ. ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ എന്നീ പദവികളും വഹിച്ചിരുന്നു.
ഭാര്യമാര്‍: സല്‍മത്ത്, പരേതയായ ആസ്യ.
മക്കള്‍: അബ്ദുല്‍ മജീദ് (പ്രിന്‍സിപ്പല്‍, എം. എം. ഇ. ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മേല്‍മുറി), അബ്ദുല്‍ മുനീര്‍ (കോണ്‍ട്രാക്ടര്‍), റംലത്ത്, റഹ്‌മാബി.
മരുമക്കള്‍: സി. കെ മുഹമ്മദ് (ആലത്തൂര്‍പടി), സി എച്ച് അബ്ദുല്‍ നാസര്‍ (ആലത്തൂര്‍പടി ), സമീറ സി.കെ (ആലത്തൂര്‍പടി).
സബിത സുല്‍ത്താന (വലിയോറ).