മരുതോങ്കര പഞ്ചായത്ത് ഓഫിസ് കെട്ടിടം പണിയാന്‍ 'മലപ്പുറം മോഡല്‍' പണപ്പിരിവ്; പ്രതിഷേധം പുകയുന്നു

Update: 2021-07-27 10:05 GMT

മരുതോങ്കര: കോഴിക്കോട് ജില്ലയിലെ മരുതോങ്കര പഞ്ചായത്ത് പണപ്പിരിവിനിറങ്ങുന്നു. ജനങ്ങളില്‍ നിന്ന് പിരിവെടുത്ത് പഞ്ചായത്ത് ഓഫിസ് നിര്‍മിക്കാനാണ് പദ്ധതി. കൊവിഡ് കാലത്ത് ജനങ്ങളെ പിഴിഞ്ഞ് കെട്ടിടം പണിതീര്‍ക്കുന്നതിനെതിരേ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

പഞ്ചായത്തിന് കെട്ടിടം വേണമെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ അത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വേണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഭൂമി വാങ്ങി കെട്ടിടം പണി തീര്‍ക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം. ഇതിനെതിരെയാണ് പാര്‍ട്ടികള്‍ പ്രതിഷേധിക്കുന്നത്.

സര്‍ക്കാരില്‍ നിന്ന് ആവശ്യമായ ഫണ്ട് ലഭ്യമാക്കി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുക എന്നതാണ് ഭരണസമിതിയുടെ ഉത്തരവാദിത്തം. അതിന് പകരം നാട്ടുകാരുടെ കയ്യില്‍ നിന്ന് പിരിച്ച് ആവശ്യം നിറവേറ്റുകയല്ല വേണ്ടതെന്ന് എസ്ഡിപിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ കൊവിഡ്ചികില്‍സക്ക് പണം കണ്ടെത്താനുള്ള മലപ്പുറം കലക്ടറുടെ പണപ്പിരിവിനെതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതുതന്നെയാണ് ഇപ്പോള്‍ മരുതോങ്കരയിലും ആവര്‍ത്തിക്കുന്നത്.

എല്‍ഡിഎഫിനാണ് മരുതോങ്കര പഞ്ചായത്തില്‍ ഭൂരിപക്ഷം. 

Similar News