മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ നിര്യാതനായി

Update: 2022-03-04 13:34 GMT

കാടാമ്പുഴ: മുന്‍ അധ്യാപകനും മുസ്‌ലിംലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍ (62) നിര്യാതനായി. കാടാമ്പുഴ മരവട്ടം സ്വദേശിയാണ്.

2016ല്‍ 33 വര്‍ഷത്തിനുശേഷം കാടാമ്പുഴ എയുപി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചു. 4 വര്‍ഷം മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോട്ടക്കല്‍ മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി, മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് മാറാക്കര പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി, പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ എന്നീ പവദികള്‍ വഹിച്ചിട്ടുണ്ട്.

മുസ്‌ലിം ലീഗ് മാറാക്കര പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് കുറ്റിപ്പുറം മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി, ട്രഷറര്‍, കെ.എസ്.ടി.യു കുറ്റിപ്പുറം സബ് ജില്ലാ സെക്രട്ടറി, ജനകീയാസൂത്രണം സംസ്ഥാന ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍, ലിഹരി വിരുദ്ധ സമിതി എംപ്ലോയീസ് വിങ്ങിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, പത്തായക്കല്ല് സലഫി മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: സുബൈദ (പ്രധാനാധ്യാപിക, പാറപ്പുറം ജി.എല്‍.പി സ്‌കൂള്‍)

മക്കള്‍: ഫെബിന്‍ സാബിഖ്, ഫാഹിസ് , ഡോ. ഫിദ ഷെറിന്‍, മരുമക്കള്‍: ഹിഫ്‌സുര്‍ റഹ്മാന്‍ , ഷഹ് ന, ഡോ.ഷഹല. കെഎസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം അഹമ്മദ് മാസ്റ്റര്‍ സഹോദരനാണ്.

ജനാസ നമസ്‌കാരം ശനിയാഴ്ച രാവിലെ 8.30ന് പത്തായക്കല്ല് സലഫി മസ്ജിദില്‍.