കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 102 പേര്‍ക്ക് കൂടി രോഗബാധ; 277 പേര്‍ക്ക് രോഗമുക്തി

Update: 2021-03-16 12:48 GMT

മലപ്പുറം: മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 16) 277 പേര്‍കൂടി വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,18,648 ആയി. 102 പേര്‍ക്കാണ് ചൊവ്വാഴ്ച ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 96 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒരാള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

16,535 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,807 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 120 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 52 പേരും 11 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 593 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.

രോഗബാധിതര്‍

എ.ആര്‍ നഗര്‍ 02

അമരമ്പലം 01

ആനക്കയം 02

അങ്ങാടിപ്പുറം 04

ചീക്കോട് 03

ചെറിയമുണ്ടം 02

ചുങ്കത്തറ 01

എടപ്പറ്റ 02

എടപ്പാള്‍ 02

എടരിക്കോട് 02

ഏലംകുളം 02

ഇരിമ്പിളിയം 01

കാളികാവ് 01

കണ്ണമംഗലം 02

കരുളായി 01

കരുവാരക്കുണ്ട് 01

കീഴാറ്റൂര്‍ 01

കൊണ്ടോട്ടി 01

കൂട്ടിലങ്ങാടി 04

കോട്ടക്കല്‍ 02

മലപ്പുറം 13

മഞ്ചേരി 02

മാറാക്കര 02

മാറഞ്ചേരി 02

മൊറയൂര്‍ 04

നിറമരുതൂര്‍ 01

ഒതുക്കുങ്ങല്‍ 03

പള്ളിക്കല്‍ 01

പാണ്ടിക്കാട് 01

പരപ്പനങ്ങാടി 01

പറപ്പൂര്‍ 01

പെരിന്തല്‍മണ്ണ 07

പെരുമ്പടപ്പ് 01

പൊന്മുണ്ടം 01

പൊന്നാനി 01

പൂക്കോട്ടൂര്‍ 02

പോത്തുകല്ല് 01

തലക്കാട് 03

തേഞ്ഞിപ്പലം 01

തിരുനാവായ 01

തൃക്കലങ്ങോട് 02

തുവ്വൂര്‍ 01

തിരൂര്‍ 01

തിരൂരങ്ങാടി 02

ഊര്‍ങ്ങാട്ടിരി 01

വള്ളിക്കുന്ന് 03

വേങ്ങര 03

വെട്ടം 01

വണ്ടൂര്‍ 01