മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഇന്നു തുറക്കും; ജാഗ്രത പാലിക്കണം

തൊടുപുഴയാറിലേക്ക് നിയന്ത്രിത അളവില്‍ ജലം തുറന്നുവിട്ട അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടിയാണിത്.

Update: 2020-06-11 01:57 GMT

തൊടുപുഴ: മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഇന്നു രാവിലെ എട്ടു മുതല്‍ ഘട്ടംഘട്ടമായി തുറക്കും. തൊടുപുഴയാറിലേക്ക് നിയന്ത്രിത അളവില്‍ ജലം തുറന്നുവിട്ട അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടിയാണിത്.

ഈ സാഹചര്യത്തില്‍ തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് വസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ അടിയന്തിര സുരക്ഷാ മുന്‍കരുതുല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. 

Tags:    

Similar News