ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുതോട്ടത്തെ രൂക്ഷമായി വിമര്‍ശിച്ച് മലങ്കര സഭാ വക്താവ്

മലങ്കര സഭാ വക്താവ് ഫാ. ബോവാസ് മാത്യു ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുതോട്ടത്തെ പരിഹസിച്ചത്.

Update: 2021-09-22 17:43 GMT

കോഴിക്കോട്: തിരുവനന്തപുരത്ത് ക്ലീമിസ് കാതോലിക്കാബാവ വിളിച്ച അനുരഞ്ജന യോഗത്തില്‍ നിന്നും അവസാന നിമിഷം പിന്‍മാറിയ സീറോ മലബാര്‍ സഭ ആര്‍ച്ച്ബിഷപ്പ് ജോസഫ് പെരുംതോട്ടത്തെ രൂക്ഷമായി വിമര്‍ശിച്ച മലങ്കര കത്തോലിക്കാ സഭ. മലങ്കര സഭാ വക്താവ് ഫാ. ബോവാസ് മാത്യു ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുതോട്ടത്തെ പരിഹസിച്ചത്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 29 ന് കെസിബിസി യോഗം ചേരാനിരിക്കെയാണ് രണ്ടു സഭകള്‍ക്കിടയിലെ ഭിന്നത മറ നീങ്ങിയത്.

ഫാ. ബോവാസ് മാത്യു എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

' അത്യഭിവന്ദ്യ ക്ലീമിസ് കാതോലിക്കാബാവ തിരുമേനി കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ഒരു മത സൗഹാര്‍ദ്ദ സമ്മേളനം വിളിച്ചു . വിവിധ മത സമുദായങ്ങളുടെയും വിവിധ െ്രെകസ്തവ സഭകളുടെയും പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ സംബന്ധിച്ചു. അടിയന്തിര പ്രാധാന്യമുള്ള യോഗമായതിനാല്‍ അതിന്റെ എല്ലാ പ്രോട്ടോക്കോളും പാലിച്ച് എല്ലാവരുടെയും സാന്നിധ്യം ഉറപ്പാക്കുവാന്‍ സാധിക്കുമോ എന്ന് സന്ദേഹം ഉണ്ടായിരുന്നു. എന്നാല്‍ സീറോ മലബാര് സഭയുടെയും സിഎസ്‌ഐ സഭയുടെയും പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തില്ല. സിഎസ്‌ഐ മോഡറേറ്റര്‍ അഭിവന്ദ്യ ധര്‍മരാജ് റസാലം തിരുമേനി തൊട്ടടുത്ത ദിവസം ബാവായെ കണ്ടു, വരാന്‍ കഴിയാത്ത സാഹചര്യം അറിയിച്ചു. പരിശ്രമങ്ങളെ പൊതുചടങ്ങില്‍ വച്ച് പരസ്യമായി അഭിനന്ദിച്ചു. ചങ്ങനാശേരി ആര്‍ച്ചുബിഷപ്പ് അഭിവന്ദ്യ മാര്‍ ജോസഫ് പെരുംതോട്ടം പിതാവ് തിരുവനന്തപുരം വരെ വന്നു. സമ്മേളനത്തില്‍ പങ്കെടുത്തില്ല. പങ്കെടുക്കാം എന്ന് സമ്മതിച്ചു വാര്‍ത്ത വരുത്തി, പങ്കെടുക്കാതെ വാര്‍ത്തയില്‍ നിറഞ്ഞു മിടുക്കനായി. വല്ലാത്ത ബുദ്ധി... ആരുടെയാണോ ആവോ?

ഈ സമ്മേളനത്തിന്റെ സാഹചര്യം, ലക്ഷ്യം എന്തായിരുന്നു ?

അഭിവന്ദ്യ മാര്‍ കല്ലറങ്ങാട്ട് പിതാവ് നടത്തിയ പ്രസംഗവും തുടന്ന് ഉണ്ടായ

അഭിപ്രായ വ്യത്യാസങ്ങളും ആയിരുന്നു സാഹചര്യം. ആരോ ചോദിച്ചു, ഇവിടെ മത സൗഹാര്‍ദ്ദത്തിന് എന്ത് സംഭവിച്ചു എന്ന്? സത്യസന്ധമായി പറഞ്ഞാല്‍ നാമെല്ലാം എപ്പോഴും അഭിമാനത്തോടെ പറയുന്ന സൗഹൃദ അന്തരീക്ഷം ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഇല്ല. അത് പാലാ പിതാവ് പ്രസംഗിച്ചത് കൊണ്ട് പോയതല്ല. ഇവിടുത്തെ രാഷ്ട്രീയക്കാരും ചാനലുകളും മുഖ്യധാരാ അച്ചടി മാധ്യമങ്ങളും സോഷ്യല്‍ മീഡിയായും ചേര്‍ന്ന് നമ്മുടെ സൗഹൃദ അന്തരീക്ഷത്തെ വല്ലാതെ തകര്‍ത്തിട്ടുണ്ട്. ഇത് നാം അറിയാതെ പോകരുത് . ഇതിനിടയില്‍ കത്തോലിക്കാ സഭയില്‍ നിന്നും ഒരുപറ്റം വൈദികര്‍ ഉള്‍പ്പെടെ അനേകം പേര്‍ ഒരു തരത്തിലും നാം പ്രതികരിക്കേണ്ടാത്ത തീവ്രവാദ പ്രസംഗങ്ങള്‍ക്ക് അതെ നാണയത്തില്‍ മറുപടി പറയാന്‍ തുടങ്ങി . പലരുടെയും സമയവും ഊര്‍ജവും പൂര്‍ണമായും വിദ്വേഷ പ്രസംഗങ്ങള്‍ക്കു വേണ്ടി മാറി. ഫലമോ നാം ആഗ്രഹിക്കാതെ, അറിയാതെ നമ്മില്‍ നിന്ന് ഊര്‍ജം സ്വീകരിച്ചു ഒരു തീവ്രഗ്രൂപ് നമ്മുടെ ഇടയിലും രൂപപ്പെട്ടു . ഒടുവില്‍ ഇത് സമുദായങ്ങള്‍ തമ്മില്‍ ഉള്ള മത്സരവും സ്പര്‍ധയുമായി മാറി. ഈ സാഹചര്യത്തിലാണ് പാലാ പിതാവിന്റെ പ്രസംഗം. പിതാവ് പറഞ്ഞത് സത്യമാണെന്നു ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്? പക്ഷെ പിതാവിന്റെ ലക്ഷ്യം ഇരു സമുദായങ്ങള്‍ തമ്മിലുള്ള വഴക്കല്ലല്ലോ? ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യപ്പെടാതെ വാക്കുകളുടെ അര്‍ത്ഥം തലനാരിഴകീറി പരിശോധിക്കുന്നതില്‍ ശ്രദ്ധ മാറി. മയക്കുമരുന്നും തീവ്രവാദവും ചര്‍ച്ച ചെയ്യപ്പെടുന്നതിനു പകരം ഇത് സമുദായങ്ങള്‍ തമ്മിലുള്ള മത്സരത്തിന്റെ വേദിയായി. ഇത് കണ്ടില്ലന്നു നടിക്കുവാന്‍ നമുക്ക് കഴിയുമോ?

ക്‌ളീമിസ് ബാവായ്ക്ക് എന്താണ് ഈ വിഷയത്തില്‍ താല്‍പര്യം?

പാലാ പിതാവുമായി വളരെ അടുപ്പവും ആശയ വിനിമയവും ഉള്ള വ്യക്തിയാണ് ക്‌ളീമിസ് ബാവാ. അതുകൊണ്ടാണ് ഈ വിഷയത്തെ സംബന്ധിച്ച കത്തുന്ന ചര്‍ച്ചകള്‍ ചാനലുകളില്‍ നടക്കുമ്പോള്‍ ചലം െ24ല്‍ ഇതിനെ സംബന്ധിക്കുന്ന ലൈവ് ചര്‍ച്ചയില്‍ ബാവാ പങ്കെടുക്കുവാന്‍ പോയത്. ഒരു പത്രപ്രസ്താവന നടത്തി പോലും ആരും മുന്നോട്ടു വരാതിരുന്നപ്പോഴാണ് ബാവാ അതിനു തയ്യാറായത്. അവിടെയും ബാവാ പാലാ പിതാവിനെ തള്ളി പറഞ്ഞില്ല, എന്ന് മാത്രമല്ല പിതാവ് ഉന്നയിച്ച വിഷയങ്ങള്‍ പൊതു സമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ് എന്നാണ് പറഞ്ഞത്.

ആ ചര്‍ച്ചയിലാണ് ഒരു സമ്മേളനം നടത്തുന്നതിനെക്കുറിച്ച് നിര്‍ദേശം വന്നതും. നമ്മള്‍ ഉന്നയിക്കുന്ന വിഷയത്തിന് പൊതുസ്വീകാര്യത ആവശ്യമാണ്. കാരണം ഇതൊരു സാമൂഹിക തിന്മയാണ്. ഇതിനെതിരെയുള്ള പോരാട്ടം മറ്റുള്ളവരെക്കൂടി വിശ്വാസത്തില്‍ എടുത്തു വേണം ചെയ്യാന്‍. അത് തെറ്റിദ്ധാരണകളില്‍ നിന്നല്ല തുടങ്ങേണ്ടത്. അതൊരു മേശക്കു ചുറ്റും ഇരുന്നു സംസാരിക്കണം. അതിനാണ് ചങ്ങനാശ്ശേരി ആര്‍ച്ചുബിഷപ്പിനെ ക്ഷണിച്ചത്. അദ്ദേഹം വരാം എന്ന് സമ്മതിച്ചു . അതുകൊണ്ട് കൂടിയാണ് ഈ സമ്മേളനവുമായി ബാവാ മുന്നോട്ടു പോയത്.

ഇനിയും കര്‍ദിനാള്‍ മാര്‍ ക്‌ളീമിസ് ബാവാ റോമിലെ മതാന്തര സംവാദത്തിനുള്ള സമിതിയിലെ മാര്‍പാപ്പാ നിയമിച്ച അംഗം കൂടിയാണ്. അദ്ദേഹത്തിന്റെ രീാുലലേിര്യ അന്വേഷിച്ചവര്‍ അത് കൂടി അറിയുന്നത് നന്നായിരിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പായുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി ഒരു നിലപാട് എടുക്കാന്‍ അദ്ദേഹത്തിനും കത്തോലിക്കാ സഭക്കും സാധിക്കില്ല. മാര്‍പ്പാപ്പ ആരാ ഇതൊക്കെ പറയാന്‍ എന്ന് ചോദിക്കുന്ന പ്രവണത കൂടി വരുന്നകാലത്ത് ഈ വാദം നിലനില്‍ക്കില്ല എന്നറിയാം.

മുഖ്യമന്ത്രി പറഞ്ഞതിന്റെ ഉത്തരവാദിത്വം

ക്‌ളീമിസ് ബാവായ്ക്കാണ് അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരാണോ മലയാളികള്‍.

മുഖ്യമന്ത്രി ആരെയെങ്കിലും വെറുതെ വിട്ടിട്ടുണ്ടെങ്കില്‍ അത് കാഞ്ഞിരപ്പള്ളി പിതാവ് അഭിവന്ദ്യ മാര്‍ മാത്യു അറക്കല്‍ പിതാവിനെ മാത്രം ആയിരിക്കും. അവര്‍ തമ്മിലുള്ള അടുപ്പം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ഇനി െ്രെകസ്തവ സഭകള്‍ക്കിടയില്‍ വ്യത്യസ്ത നിലപാട് ഉണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ അതിനു കാരണം ഒരുമിച്ചു വന്ന ആറു പേരാണോ അതോ വിട്ടു നിന്ന ഒരാളാണോ?

സ്‌കോര്‍ ചെയ്യലും മധ്യസ്ഥ നാടകവും ?

എന്ത് സ്‌കോര്‍ ചെയ്യാന്‍? ആര്‍ച്ചുബിഷപ്

സൂസൈപാക്യത്തോടൊപ്പം ക്‌ളീമിസ് ബാവാ എറണാകുളത്തേക്ക് കുറെ യാത്ര നടത്തി, കുറെ വൈദികരോട് സംസാരിക്കാന്‍. എന്തിനാണെന്ന് അഭിവന്ദ്യ ആലഞ്ചേരി പിതാവിനോട് ചോദിച്ചാല്‍ മതി. എന്ത് സ്‌കോറാണ് ബാവാ നേടിയത്? അദ്ദേഹത്തിന്റെ സഭയിലെ വിഷയത്തിനല്ലല്ലോ. പക്ഷെ ക്ലീമിസ് ബാവാ ദീപിക വീണ്ടെടുക്കാന്‍ നേതൃത്വം നല്‍കിയപ്പോള്‍ ഈ സഭാ വേര്‍തിരിവ് കണ്ടില്ലല്ലോ? എന്തിനാണ് ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത്? മുന്‍ഗാമികള്‍ കാണിച്ചു കൊടുത്തത് അതാണ്. നിലക്കല്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ ആര്‍ച്ചുബിഷപ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തിരുമേനി എടുത്ത നേതൃത്വം എല്ലാവര്‍ക്കും അറിയാം. സിറില്‍ ബസേലിയോസ് ബാവാ തിരുമേനി ആര്‍ എസ് എസ് നേതാവ് സുദര്‍ശനുമായി ചര്‍ച്ചക്ക് പോയപ്പോള്‍ ഓരോരുത്തരും പറഞ്ഞ പ്രസ്താവനകളും നിലപാടുകളും ആരും മറന്നിട്ടില്ല. സംശയമുള്ളവര്‍ അന്ന് ചര്‍ച്ചയ്ക്ക് കൂട്ടത്തില്‍പോയ ഡോ. സിറിയക്ക് തോമസ് സാറിനോട് ചോദിച്ചാല്‍ മതിയാകും. പക്ഷെ അന്ന് വിമര്‍ശിച്ചവര്‍ ഏതു പാക്കേജിന്റെ പുറത്താണ് അന്ന് അയിത്തം കല്പിച്ചവരെ ഇന്ന് സ്വീകരിച്ചു സല്‍ക്കരിക്കുന്നത്? കേരളത്തിലെ െ്രെകസ്തവര്‍ ജീവിക്കുന്നത് പാലാ പോലെ കാത്തലിക് ജനസാന്ദ്രത ഉള്ള സ്ഥലങ്ങളില്‍ മാത്രമല്ല. മഹാ ഭൂരിപക്ഷവും താമസിക്കുന്നത് ഇതര മതസ്ഥരുടെ ഇടയിലാണ്. ഒരു സാമൂഹിക വിപത്തിന്റെ പേരിലും ഒരു മതവിഭാഗവും വേട്ടയാടപെടാനോ സംശയത്തിന്റെ നിഴലില്‍ നില്‍ക്കപ്പെടാനോ പാടില്ല. നല്ല സമൂഹവും ബഹുസ്വരതയും മത സൗഹാര്‍ദവും നിലനില്‍ക്കട്ടെ. പാലാ പിതാവ് പറഞ്ഞ വിഷയങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട വിഷയമാണ്. നമ്മുടെ ചര്‍ച്ചകള്‍ അതിന്റെ തുടര്‍ നടപടികളിലേക്ക് വരട്ടെ. ക്ലീമിസ് ബാവായെയും മലങ്കര സഭയെയും വെറുതെ വിടുക


Tags:    

Similar News