മലമ്പുഴ ഡാം സ്പില്‍വേ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

Update: 2022-08-22 14:35 GMT

മലമ്പുഴ: മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് 113.50 മീറ്റര്‍ എത്തുന്ന മുറക്ക് സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ആഗസ്റ്റ് 22ന് മൂന്ന് മണിക്കുള്ള ജലനിരപ്പ് 113.28 മീറ്ററാണ്. ആഗസ്റ്റ് 21 മുതല്‍ 31 വരെയുള്ള അപ്പര്‍ റൂള്‍ കര്‍വ് ലെവല്‍ 113.91 ആണ്. മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപുഴ, കല്‍പ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും മീന്‍പിടുത്തക്കാരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Tags: