ഏറ്റവും മികച്ച സംരംഭകര്‍ക്കുള്ള സൗത്ത് സോണ്‍ പുരസ്‌കാരം മാള സ്റ്റീല്‍ വുഡ് ടെക്‌നിക്കല്‍ ഫര്‍ണിച്ചര്‍ എല്‍എല്‍പിക്ക്

Update: 2022-01-05 06:19 GMT

മാള: ഇന്ത്യാ ഗവണ്‍മെന്റിന്റെ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് നല്‍കുന്ന ഏറ്റവും മികച്ച സംരംഭകര്‍ക്കുള്ള സൗത്ത് സോണ്‍ അവാര്‍ഡ് മാള സ്റ്റീല്‍ വുഡ് ടെക്‌നിക്കല്‍ ഫര്‍ണിച്ചര്‍ എല്‍എല്‍പിക്ക് ലഭിച്ചു. മാനേജിംഗ് ഡയറക്ടര്‍ കെ പി നൗഷാദ് കേരള ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് വൈസ് ചെയര്‍മാന്‍ പി ജയരാജനില്‍ നിന്ന് പുരസ്‌കാരം ഏറ്റു വാങ്ങി.

ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് സൗത്ത് സോണ്‍ മാനേജര്‍ ശേഖര്‍ റാവു പെരാള (മുംബൈ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.