നിയുക്ത രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ആശംസകള്‍ അര്‍പ്പിച്ച് മാള എസ്എന്‍ഡിപി യൂനിയന്‍

Update: 2022-07-24 16:40 GMT

മാള: ഭാരതത്തിന്റെ 15ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപതി മുര്‍മുവിന് എസ്എന്‍ഡിപി യോഗം മാള യൂനിയന്‍ 2998 ശാഖ പൊതുയോഗം ആശംസകള്‍ അര്‍പ്പിച്ചു. ശാഖ പ്രസിഡന്റ് രവീന്ദ്രന്‍ ചെമ്പിപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗം മാള യൂനിയന്‍ സെക്രട്ടറി സി ഡി ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു.

വനിതാസംഘം യൂനിയന്‍ സെക്രട്ടറി സിന്ധു കൃഷ്ണാനന്ദ് പഠനോപകരണ വിതരണം നടത്തി. 168 ആമത് ശ്രീനാരായണ ഗുരുദേവ ജയന്തി അതി വിപുലമായി ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു.

മാള ഗ്രാമ പഞ്ചായത്ത് അംഗം ഷീന ബിജുകുമാര്‍, ശാഖ സെക്രട്ടറി ഇ എ അഖില്‍, യൂനിയന്‍ കമ്മിറ്റി അംഗം പ്രദീപ് തറമ്മല്‍, യൂത്ത് മൂവ്‌മെന്റ് യൂനിയന്‍ കമ്മിറ്റി അംഗം പ്രമോദ് കെ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News