വനമിത്ര പുരസ്‌കാരം ലഭിച്ച വി കെ ശ്രീധരനെ മാള പ്രസ് ക്ലബ്ബ് ആദരിച്ചു

Update: 2022-05-13 14:46 GMT

മാള: സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരം ലഭിച്ച വി കെ ശ്രീധരനെ മാള പ്രസ് ക്ലബ്ബ് ആദരിച്ചു. ആദരിക്കല്‍ച്ചടങ്ങ് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് അധ്യനായി. സെക്രട്ടറി ഇ പി രാജീവ്, ദീപു എന്‍ മംഗലം, സി ആര്‍ പുരുഷോത്തമന്‍, പികെഎം അഷ്‌റഫ്, പികെ അബ്ബാസ്, പിവി യശ്പാല്‍, സുരേഷ് അന്നമനട, നജീബ് അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു.

കെസി വര്‍ഗീസ്, സി ടി ഗോകുലനാഥന്‍ എന്നിവര്‍ പിഎം ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ സ്മാരക വായനശാലയിലേക്ക് പുസ്തകങ്ങള്‍ കൈമാറി. ഇ സി ഫ്രാന്‍സിസ്, അജയ് ഇളയത്, കെ എം ബാവ, സലിം എരവത്തൂര്‍, തോമസ് കവലക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Similar News