മാള ഗ്രാമപഞ്ചായത്ത് വായനവാരാചരണം 2022: കവിയരങ്ങ് സംഘടിപ്പിച്ചു

Update: 2022-06-24 13:24 GMT

മാള: മാള ഗ്രാമപഞ്ചായത്ത് കെ എ തോമസ് മാസ്റ്റര്‍ സ്മാരക ഗ്രന്ഥശാലയുടെയും സി കെ കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക റീഡിംഗ് റൂമിന്റെയും ആഭിമുഖ്യത്തില്‍ വായന വാരാചരണത്തോടനുബന്ധിച്ച് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ കവിയരങ്ങ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് പ്രാദേശിക എഴുത്തുകാരുടെ കൂട്ടായ്മയായ മാളവി സാഹിത്യ അംഗങ്ങളുടെ കവിയരങ്ങാണ് സംഘടിപ്പിച്ചത്.

വൈസ് പ്രസിഡന്റ് സാബു പോള്‍ എടാട്ടുകാരന്‍ കവിത ചൊല്ലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കവിയരങ്ങ് കെ സി വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ കുഴൂര്‍ വിത്സണ്‍, കെ ആര്‍ രാജി, ഒ പി ജയരാജ്, സരസ്വതി കുമാരന്‍, സ്റ്റാന്‍ലി എടാട്ടുകാരന്‍, അനിത ജയരാജ്, സണ്ണി ജോസഫ്, പി ടി സ്വരാജ്, മുരളീധരന്‍ മാഷ്, കെ എസ് പ്രസാദ്, വി ഒ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ കവിതകള്‍ ചൊല്ലി.

മാളവി സാഹിത്യ കൂട്ടായ്മ അംഗങ്ങള്‍, ഗ്രന്ഥശാല അംഗങ്ങള്‍, ജനപ്രതിനിധികള്‍ സന്നിഹിതരായിരുന്ന ചടങ്ങിന് സുരേഷ് അന്നമനട നന്ദി പറഞ്ഞു. 

Tags: