പഠന മികവിന് പാരിതോഷികവുമായി മാള ദലിത് കോണ്‍ഗ്രസ്

Update: 2020-08-22 14:17 GMT

മാള: പഠനത്തില്‍ മികവ് പുലര്‍ത്തിയ വലിയപറമ്പ് താണിയില്‍ സന്തോഷ് മകള്‍ അതുല്യക്ക് ദളിത് കോണ്‍ഗ്രസ്സ് മാള നിയോജക മണ്ഡലം കമ്മിറ്റി ടി വി സമ്മാനമായി നല്‍കി. നിയോജക മണ്ഡലം പ്രസിഡന്റ് സതിഷ് അറക്കല്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

ഡി സി സിയംഗവും കുരുവിലശ്ശേരി സര്‍വ്വീസ്സ് സഹകരണ ബാങ്ക് ഡയറക്ടറുമായ പി സി ഗോപി കുടുംബനാഥക്ക് ടി വി കൈമാറി. വിനയന്‍ കാവനാട്, കുരുവിലശ്ശേരി ബാങ്ക് പ്രസിഡന്റ് ജോഷി പെരേപ്പാടന്‍, ബാങ്ക് ഡയറക്ടര്‍മാര്‍, മാള ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഭാരവാഹികള്‍, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.