കൊവിഡ് പ്രതിരോധത്തിന് പുതിയ മാതൃകയുമായി മാള ബ്ലോക്ക് പഞ്ചായത്ത്

Update: 2021-05-28 14:05 GMT

ബ്ലാക്ക് പഞ്ചായത്ത് ഹെല്‍പ് ഡെസ്‌കിലേക്ക് സംഭാവനയായി ആളൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നം വാര്‍ഡിലെ വേലമ്പിലവ് വീട്ടില്‍ ബാബു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ് മൊബൈല്‍ ഫോണ്‍ കൈ�

മാള: കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കായി മാതൃകാപരമായ സേവനം ഉറപ്പാക്കി മാള ബ്ലോക്ക് പഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും ഇതിനോടകം നല്‍കിക്കഴിഞ്ഞു. പതിനെട്ടര ലക്ഷം രൂപയാണ് പരിധിയില്‍ വരുന്ന അഞ്ചു ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടിയുള്ളത്.

2021-22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ഇതിന് വേണ്ട തുക വകയിരുത്തിയിട്ടുള്ളത്. മാള, അന്നമനട, കുഴൂര്‍, പൊയ്യ, ആളൂര്‍ എന്നിവയാണ് മാള ബ്ലോക്കിന് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍. ഒരു ഗ്രാമപഞ്ചായത്തിന് രണ്ട് ലക്ഷം രൂപവീതമാണ് നല്‍കുന്നത്. മാള സി എച് സിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഒന്നര ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ ആളൂര്‍, മാമ്പ്ര കുടുംബാരോഗ്യ കേന്ദ്രങ്ങക്ക് ഓരോ ലക്ഷം രൂപയും വകയിരുത്തി. അഞ്ച് ലക്ഷം രൂപ ചിലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ ഓക്‌സിജന്‍ ആംബുലന്‍സ് സേവനവും ബ്ലോക്ക് പഞ്ചായത്ത് നല്‍കിവരുന്നു. പ്രദേശത്തെ കോവിഡ് രോഗികള്‍ക്ക് ആവശ്യമെങ്കില്‍ വീടുകളില്‍ പോയി ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്ന ആംബുലന്‍സിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണ്. ഇതിന് പുറമെ കോവിഡ് അനുബന്ധ വിവരങ്ങളുടെ അന്വേഷണത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഹെല്‍പ് ഡെസ്‌ക്കും പ്രവര്‍ത്തിക്കുന്നു.

ബ്ലോക്ക് പരിധിയിലെ ഓരോ ഗ്രാമപഞ്ചായത്തുകളിലുമായി അഞ്ച് ഡോമിസിലിയറി കെയര്‍ സെന്ററുകളാണ് നിലവില്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. ഇവയുടെ മേല്‍നോട്ടം അതത് ഗ്രാമപഞ്ചായത്തുകള്‍ പ്രധാനമായും നിര്‍വ്വഹിക്കുന്നു. ഡി ഡി സികളുടെ സുഗമമായ നടത്തിപ്പിനും മറ്റ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബ്ലോക്ക് അനുവദിച്ച ഫണ്ട് ഓരോ ഗ്രാമപഞ്ചായത്തികള്‍ക്കും ഉപയോഗപ്പെടുത്താം. ആര്‍ ആര്‍ ടി സംഘങ്ങളുടെ സേവനം ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും ഉറപ്പാക്കുന്നു. അവശ്യ മരുന്നുകളുടെ വിതരണം, കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമായ സാധങ്ങളുടെ വിതരണം, ഭക്ഷണ സാധനങ്ങളുടെ വിതരണം എന്നിങ്ങനെ പ്രത്യേക ഗ്രൂപ്പുകളായിട്ടാണ് ആര്‍ ആര്‍ ടികളുടെ പ്രവര്‍ത്തനം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും വേണ്ട സഹായം ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രത്യേക തുക അനുവദിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലും നല്ല രീതിയിലുള്ള സേവനം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നുള്ള സഹായം എത്തുന്നുമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഹെല്‍പ് ഡെസ്‌കിലേക്ക് സംഭാവനയായി ആളൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നം വാര്‍ഡിലെ വേലമ്പിലവ് വീട്ടില്‍ ബാബു മൊബൈല്‍ ഫോണ്‍ കൈമാറിയിരുന്നു.

Tags:    

Similar News