സ്‌കൂട്ടറില്‍ മദ്യം വില്‍പ്പന നടത്തിയ ആളെ പിടികൂടി

Update: 2022-09-01 15:18 GMT

മാള: ചാലക്കുടി റേഞ്ച് പരിധിയില്‍പ്പെട്ട നായരങ്ങാടി ഉദിനി പറമ്പില്‍ നിന്നും സ്‌കൂട്ടറില്‍ മദ്യം വില്‍പ്പന നടത്തിയ ആളെ പിടികൂടി. ചാലക്കുടി കോടശ്ശേരി നായരങ്ങാടി ഉദിനിപ്പറമ്പന്‍ പേരുക്കുട്ടി വീട്ടില്‍ അജയനാണ് (42) അറസ്റ്റിലായത്.

എഇഐ ജിന്റോ ജോണും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കെ എല്‍ 64 ഇ 1195 നമ്പരുള്ള ആക്ടീവ സ്‌കൂട്ടറില്‍ വില്‍പ്പനക്കെത്തിച്ച നാല് ലിറ്റര്‍ വിദേശമദ്യം, 3.9 ലിറ്റര്‍ ബിയര്‍ എന്നിവയാണ് പിടികൂടിയത്. ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പിടികൂടിയ സംഘത്തില്‍ പി ഒ സതീഷ് കുമാര്‍, പി ഒ മന്‍മദന്‍, ജി ആര്‍ പിഒമാരായ കൃഷ്ണപ്രസാദ്, ചന്ദ്രന്‍, സി ഇ ഒ ബിബിന്‍ തുടങ്ങിയവരുണ്ടായിരുന്നു.