കോട്ടയത്ത് വന്‍ കവര്‍ച്ച; മാങ്ങാനത്ത് വില്ലയിലെ വീട്ടില്‍നിന്ന് 50 പവനും പണവും മോഷണം പോയി
കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. 50 പവനും പണവും മോഷണം പോയി. അമ്പുങ്കയത്ത് വീട്ടില്‍ അന്നമ്മ തോമസ് (84), മകള്‍ സ്‌നേഹ ഫിലിപ്പ് (54) എന്നിവരുടെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതില്‍ തകര്‍ത്താണ് മോഷണം. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ പൊളിഞ്ഞുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം മോയത് കണ്ടത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.