സൗദി ഇന്‍ഷുറന്‍സ് മേഖലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ആരോഗ്യ ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാതരം ഇന്‍ഷുറന്‍സിന്റെയും പരിരക്ഷ ശതമാനം വര്‍ധിപ്പിക്കുമെന്ന് സാമ വൃത്തങ്ങള്‍ വെളിപ്പെടുത്തി

Update: 2021-01-25 10:15 GMT

റിയാദ് : സൗദി ഇന്‍ഷുറന്‍സ് മേഖലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍ ആരംഭിച്ചു. 'വിഷന്‍ 2030' സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇന്‍ഷുറന്‍സ് മേഖല അടിമുടി പരിഷ്‌കരിക്കാന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് സൗദി അറേബ്യ (സാമ) നീക്കം തുടങ്ങിയത്. ജി.ഡി.പിയില്‍ ഇന്‍ഷുറന്‍സ് മേഖലയുടെ ഓഹരി വര്‍ധിപ്പിക്കാനും സംരംഭകരുടെ സമ്പാദ്യം കൂട്ടാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. സ്വദേശി യുവതീ യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും പരിഷ്‌കരണത്തിന്റെ ലക്ഷ്യമാണ്.


ആരോഗ്യ ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാതരം ഇന്‍ഷുറന്‍സിന്റെയും പരിരക്ഷ ശതമാനം വര്‍ധിപ്പിക്കുമെന്ന് സാമ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കൂടാതെ, ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ആക്ച്വറിയല്‍ ബിസിനസ്, റെന്റ് എ കാറുകള്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ്, ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് ബ്രോക്കറേജ്, ബാങ്ക് ഇന്‍ഷുറന്‍സ് എന്നിവയുടെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച നിയമാവലിയില്‍ കാര്യമായ ഭേദഗതി വരുത്താന്‍ സൗദി സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. പോളിസി ഉടമകളുടെ അവകാശം സംരക്ഷിക്കുന്നതിനും വ്യാജ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ ചതിയില്‍ അകപ്പെടാതിരിക്കുന്നതിനും ഈ തീരുമാനം സഹായകമാകും.





Tags:    

Similar News