മഹ്‌ളറത്തുല്‍ ഖാദിരിയ്യ 157ാം വാര്‍ഷിക സമ്മേളനം 19ന്

Update: 2024-02-09 14:29 GMT

കൊല്ലം: തെന്നിന്ത്യയിലെ അതിപുരാതന കലാലയമായ മഹ്‌ളറത്തുല്‍ ഖാദിരിയ്യ 157 വാര്‍ഷിക സമ്മേളനം ഫെബ്രുവരി 19ന് കായല്‍പ്പട്ടണത്ത് നടക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേലുള്ള കൈകടത്തലുകള്‍ നീതിനിഷേധമാണെന്നും മതേതര ഇന്ത്യയുടെ മഹത്തായ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യല്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സയ്യിദ് ചാലുശ്ശേരി തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. കെഎസ് എംഎ സംസ്ഥാന അധ്യക്ഷന്‍ ഷാഫി മഹ്‌ളരി ആലപ്പുഴ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹിലാല്‍ മഹ്‌ളരി കരുനാഗപ്പള്ളി, സ്വാലിഹ് മഹ്‌ളരി കൊല്ലം, ഷെബീര്‍ മഹ്‌ളരി തിരുവനന്തപുരം, ഷെമീര്‍ മഹ്‌ളരി ചവറ, അയ്യൂബ് ഖാന്‍ മഹ്‌ളരി കൊല്ലം, ഷാഫി മഹ്‌ളരി കോട്ടയം, അസീസ് മഹ്‌ളരി മലപ്പുറം, ഷബീര്‍ മഹ്‌ളരി പാലക്കാട്, ഫൈസല്‍ മഹ്‌ളരി മലപ്പുറം, ഹുസയ്ന്‍ മഹ്‌ളരി ആലപ്പുഴ, ബഷീര്‍ മഹ്‌ളരി മണ്ണാര്‍ക്കാട് സംബന്ധിച്ചു.

Tags: