ട്വന്റി ഫോര്‍ റിപോര്‍ട്ടര്‍ അല്‍അമീന്റെ പിതാവ് മാഹീന്‍ അബൂബക്കര്‍ നിര്യാതനായി
തിരുവനന്തപുരം: തോട്ടുമുക്ക് മദീനാ മന്‍സിലില്‍ മാഹിന്‍ അബൂബക്കര്‍ അന്തരിച്ചു. 72 വയസായിരുന്നു. ട്വന്റി ഫോര്‍ ന്യൂസ് ചാനല്‍ തിരുവനന്തപുരം ബ്യൂറോ റിപോര്‍ട്ടര്‍ അല്‍ അമീന്റെ പിതാവാണ്. ശ്രീകാര്യം ജമാഅത്ത് പള്ളി ജീവനക്കാരനായിരുന്നു. കബറടക്കം ഞാറാഴ്ച രാവിലെ 11.45ന് തൊളിക്കോട് ജമാ അത്ത് പള്ളി കബര്‍സ്ഥാനില്‍.