മാഹി ബൈപ്പാസ്: വ്യാപാരികളെ ധൃതി പിടിച്ച് ഒഴിപ്പിക്കാന്‍ നീക്കം

ബൈപ്പാസ് തെക്ക് ഭാഗത്ത് അവസാനിപ്പിക്കുന്ന അഴിയൂര്‍ അണ്ടികമ്പനി ഭാഗത്തെ എട്ടോളം വ്യാപാരികള്‍ക്കാണ് അധികൃതര്‍ ഒഴിയാന്‍ നോട്ടീസ് നല്‍കിയത്. മെയ് 30ന് വിട്ട് നല്‍കാനാണ് ദേശീയ പാത വടകര എല്‍ എ തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്.

Update: 2019-05-27 11:46 GMT

അഴിയൂര്‍: മുഴപ്പിലങ്ങാട് മാഹി ബൈപ്പാസ് നിര്‍മാണത്തിനായ് വ്യാപാരികളെ ധൃതി പിടിച്ച് ഒഴിപ്പിക്കാന്‍ നീക്കം. ബൈപ്പാസ് തെക്ക് ഭാഗത്ത് അവസാനിപ്പിക്കുന്ന അഴിയൂര്‍ അണ്ടികമ്പനി ഭാഗത്തെ എട്ടോളം വ്യാപാരികള്‍ക്കാണ് അധികൃതര്‍ ഒഴിയാന്‍ നോട്ടീസ് നല്‍കിയത്. മെയ് 30ന് വിട്ട് നല്‍കാനാണ് ദേശീയ പാത വടകര എല്‍ എ തഹസില്‍ദാര്‍ നോട്ടീസ് നല്‍കിയത്.

വ്യാപാരികളില്‍ രണ്ട് പേര്‍ ടൈലറിങ് സ്ഥാപനമാണ്. പെരുന്നാള്‍, സ്‌കൂള്‍ യൂനിഫോം സീസണ്‍ ആയതിനാല്‍ ഇവര്‍ക്ക് പെട്ടെന്ന് ഒഴിഞ്ഞ് പോകുവാന്‍ സാധിക്കില്ല. വിഷയം ചൂണ്ടിക്കാട്ടി അഴിയൂര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി. വ്യാപാരികള്‍ക്ക് ജൂണ്‍ 30 വരെ സമയം അനുവദിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കലക്ടറുടെ തീരുമാനം ആയതിനാല്‍ ഡെപ്യൂട്ടി കലക്ടറെ കാണാന്‍ തഹസില്‍ദാര്‍ നിര്‍ദ്ദേശിച്ചു. തഹസില്‍ദാറുമായുള്ള കൂടിക്കാഴ്ച്ചക്ക് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് പി.കെ രാമചന്ദ്രന്‍, സെക്രട്ടറി കെ ടി ദാമോദരന്‍, യൂനിറ്റ് സിക്രട്ടറി സാലിം അഴിയൂര്‍, രാജേഷ്, സുധാകരന്‍ നേതൃത്വം നല്‍കി.

Tags:    

Similar News