മഹാത്മാഗാന്ധി പ്രതിമ പ്രധാന കവാടത്തില്‍ നിന്ന് മാറ്റിസ്ഥാപിച്ചു: നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമെന്ന് വിശദീകരണം

Update: 2021-01-20 17:02 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രധാന കവാടത്തില്‍ സ്ഥാപിച്ചിരുന്ന മഹാത്മാഗാന്ധി പ്രതിമ മൂന്നാം ഗേറ്റിലേക്ക് മാറ്റിസ്ഥാപിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായ നടപടിയെന്നാണ് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയുള്ള തങ്ങളുടെ പ്രതിഷേധങ്ങള്‍ പ്രകടിപ്പിക്കാറുള്ള പ്രധാന കവാടത്തിലെ 16 അടി ഉയരമുള്ള പ്രതിമയാണ് നീക്കം ചെയ്തത്.

1993 ല്‍ ശിവരാജ് പാട്ടീല്‍ സ്പീക്കറായിരുന്ന സമയത്താണ് മഹാത്മാഗാന്ധി പ്രതിമ പ്രധാന കവാടത്തിന് അഭിമുഖമായി സ്ഥാപിച്ചത്.

20,000 കോടി ചെലവുവരുന്ന വലിയ മന്ദിരമാണ് പുതിയ പാര്‍ലമെന്റിനു വേണ്ടി പണിതീര്‍ക്കുന്നത്.

പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെ വൈവിധ്യപൂര്‍ണമായ കലയും സംസ്‌കാരവും പ്രതിഫലിക്കുന്നതാവുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

Tags:    

Similar News