മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ 13 ലക്ഷം; മരണ സംഖ്യ 34,000

Update: 2020-09-25 06:37 GMT
മുംബൈ: ആശങ്ക ഉയര്‍ത്തി മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത് 19,164 കോവിഡ് കേസുകളാണ്. 459 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 12,82,963 ആയി. മരണ സംഖ്യ 34,435 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 2,74,993 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.

മുംബൈ നഗരത്തില്‍ 1,92,427 കേസുകളായി ആയി ഉയര്‍ന്നു. പൂനെയില്‍ ആകെ 1,47,634 കേസുകള്‍ റിപോര്‍ട്ട് ചെയ്തു.