മഹാരാഷ്ട്ര ഗതാഗത മന്ത്രിക്കും ഗതാഗത സെക്രട്ടറിക്കുമെതിരേ അഴിമതി ആരോപണം; അന്വേഷണത്തിന് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു
നാസിക്ക്: മഹാരാഷ്ട്ര സംസ്ഥാന ഗതാഗത മന്ത്രിക്കും ഗതാഗത സെക്രട്ടറിമാര്‍ക്കും മറ്റ് മുതിര്‍ന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ കൈക്കൂലിക്കേസില്‍ മഹാരാഷ്ട്ര പോലിസ് അന്വേഷണം നടത്തും. അന്വേഷണത്തിനു വേണ്ടി മൂന്നഗം പാനലും നിശ്ചയിച്ചു.
നാസിക് പോലിസ് നല്‍കുന്ന വിവരമനുസരിച്ച് നാസിക്കില്‍ ആര്‍ടിഒ ആയ ദീപക് പാണ്ഡെയാണ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പരാതി നല്‍കിയത്. മന്ത്രിയായ അനില്‍ പറബും കമ്മീഷണര്‍ അവിനാഷ് ധേക്ക്‌നെയും സ്ഥലംമാറ്റം പോലുളള ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.
മൂന്ന് ഡിസിപിമാര്‍ക്കാണ് അന്വേഷണച്ചുമതല. ഡിജിപി അന്വേഷണം നിയന്ത്രിക്കും.
മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നോട്ടിസ് അയച്ചെങ്കിലും ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി ആരും എത്തിയില്ല. എല്ലാ നോട്ടിസുകളും ഇലക്ട്രോണിക് മെയിലുകളിലാണ് അയച്ചത്.
തങ്ങള്‍ക്കെതിരേയുളള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മന്ത്രി പറഞ്ഞു.