മഹാരാഷ്ട്ര ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി എംഎല്‍എമാരുമായി 'ഒളിവില്‍' പോയ ഏക്‌നാഥ് ഷിന്‍ഡെയെ പാര്‍ട്ടിയില്‍നിന്നും കാബിനറ്റില്‍നിന്നും പുറത്താക്കി. പാര്‍ട്ടിയിലെ വിമത എംഎല്‍എമാരുമായി ഗുജറാത്തിലെ സൂറത്തിലെ ആഢംബരഹോട്ടലിലാണ് ഷിന്‍ഡെയുള്ളത്.
ഉദ്ദവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഗുഢാലോചന നടത്തുന്നതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് എംപി ആരോപിച്ചു.
മധ്യപ്രദേശിലും രാജസ്ഥാനിലും കണ്ട അതേ മാതൃകയാണ് ഇപ്പോള്‍ മഹാരാഷ്ട്രയിലും ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലജിസ്‌ളേറ്റീവ് അസംബ്ലിയില്‍ അഞ്ച് സീറ്റ് ബിജെപി നേടിയതിനു തൊട്ടുപിന്നാലെയാണ് മഹാ വികാസ് അഘാഡി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ഷിന്‍ഡെ ഗുജറാത്തിലേക്ക് പോയത്.
മഹാരാഷ്ട്ര സര്‍ക്കാരില്‍ നഗരവികസനം, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് താനെ സ്വദേശിയായ ഷിന്‍ഡെ.