ഗഡ്ചറോളി: മഹാരാഷ്ട്രയിലെ ഗഡ്ചറോളി ജില്ലയില്‍ 13 നക്‌സലുകളെ പോലിസ് വെടിവെച്ചുകൊന്നു. ഗഡ്ചറോളിയിലെ എടപ്പള്ളി വനമേഖലയിലെ വനമേഖലയില്‍ സി -60 യുണിറ്റുമായി നടന്ന ഏറ്റുമുട്ടലിലാണ് നക്‌സലുകള്‍ കൊല്ലപ്പെട്ടതെന്നും അതിപ്പോഴും തുടരുന്നതായും ഡിഐജി സന്ദീപ് പാട്ടില്‍ പറഞ്ഞു. പ്രദേശത്തുനിന്ന് നക്‌സലുകളെ തുടച്ചുനീക്കുന്നതില്‍ തങ്ങള്‍ വിജയിക്കുമെന്നും പോലിസ് പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അവകാശപ്പെട്ടു.
എടപ്പളളിയിലെ പയ്ഡി-കൊടുമി വനമേഖലയിലാണ് സംഘര്‍ഷം നടക്കുന്നത്. കൂടുല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.