മഹാരാഷ്ട്ര അവിശ്വാസവോട്ടെടുപ്പ് നാളെ 11മണിക്ക്: വിമത എംഎല്‍എമാര്‍ ഇന്ന് ഗോവയിലെത്തും

Update: 2022-06-29 06:14 GMT

മുംബൈ: മഹാരാഷ്ട്രയില്‍ നാളെ അവിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഇപ്പോള്‍ ഗുവാഹത്തിയിലെ ഹോട്ടലില്‍ തങ്ങുന്ന വിമത എംഎല്‍എമാര്‍ ഇന്ന് ഗോവയിലെത്തും. ഗോവയിലെ താജ് റിസോര്‍ട്ട് ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 71 മുറികള്‍ എംഎല്‍എമാര്‍ക്കും നേതാക്കന്മാര്‍ക്കും താമസിക്കാനായി ബുക്ക് ചെയ്തിട്ടുണ്ട്.

സ്വകാര്യ ജെറ്റിലാണ് എംഎല്‍എമാര്‍ ഗോവയിലെത്തുക. ഏകദേശം 4.30ഓടെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

വിമതര്‍ താമസിക്കുന്ന ഗുവാഹത്തിയിലെ റാഡിസന്‍ ബ്ലു ഹോട്ടലില്‍ റിസര്‍വ് ബസ്സുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ട്. എംഎല്‍എമാര്‍ ഗോവയിലേക്ക് പോകാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഹോട്ടല്‍ സുരക്ഷ ശക്തമാക്കി.

ഉച്ചക്ക് 12-12.30ഓടെ എംഎല്‍എമാര്‍ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

മുംബൈയ്ക്ക് അടുത്തുള്ള ബിജെപി ഭരണപ്രദേശമെന്ന നിലയിലാണ് ഗോവ തിരഞ്ഞെടുത്തത്. നാളെ പതിനൊന്നുമണിയോടെ എത്തിച്ചേരാനും അത് ഉപകരിക്കും.

നാളെ പതിനൊന്ന് മണിക്ക് വിളിക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ഭൂരിപക്ഷം തെളിക്കാനാണ് ഗവര്‍ണര്‍ ഉദ്ദവ് താക്കറെയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടട്ടിള്ളത്.

Tags: